Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a subscription.
14928 | The Cyber Hymnal#14929 | 14930 |
Text: | യേശുവിൻ തിരുപ്പാദത്തിൽ |
Author: | Volbrecht Nagel |
Tune: | [യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം] |
Composer: | Philip Paul Bliss |
Media: | MIDI file |
1 യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം
തന്റെ വിശുദ്ധ വാക്യത്തിൽ നമ്മുടെ ജീവനാം
യേശുവിൻ സുവിശേഷം ദിവ്യമാം ഉപദേശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
2 ദൈവ വചനം ജീവനും ശക്തിയും ആകയാൽ
ആത്മരക്ഷയുണ്ടേവനും ഉള്ളത്തിൽ കൈക്കൊണ്ടാൽ
ആത്മമരണം മാറും നീതിയിൽ അവൻ വാഴും
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
3 അന്ധനു കാഴ്ച നൽകുവാൻ വചനം മാർഗ്ഗമാം
സത്യത്തിൽ അതു കാക്കുവാൻ ദൈവത്തിൻ ദാനമാം
ഒഴിയുവാൻ നിത്യ നാശം കാലിനൊരു പ്രകാശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
4 സത്യദൈവത്തിൻ ഭക്തന്മാർ വചനം കാക്കയാൽ
സല്പ്രവർത്തിക്കു ശക്തന്മാർ ആകുന്നു നാൾക്കുനാൾ
ദൈവ മുഖപ്രകാശം നിത്യമാവർക്കാഹ്ളാദം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
5 ലോകവും അവസാനിക്കും വാനവും ഇല്ലാതാം
ദൈവവാക്കു പ്രമാണിക്കും ഭക്തനോ നിത്യനാം
വാട്ടം മാലിന്യം നാശം ഇല്ലാത്തോരവകാശം
കേൾക്കുക നാം കാക്കുക നാം ജീവന്റെ വാക്യങ്ങൾ
Text Information | |
---|---|
First Line: | യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം |
Title: | യേശുവിൻ തിരുപ്പാദത്തിൽ |
Author: | Volbrecht Nagel |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [യേശുവിൻ തിരുപ്പാദത്തിൽ ഇരുന്നു കേൾക്ക നാം] |
Composer: | Philip Paul Bliss |
Key: | F Major or modal |
Copyright: | Public Domain |