14939 | The Cyber Hymnal#14940 | 14941 |
Text: | യേശുവിന്‍ ക്രൂശിന്‍ കീഴെ ഞാന്‍ നിര്‍ഭയനത്രേ |
Author: | Elizabeth Cecelia Clephane |
Translator: | Simon Zachariah |
Tune: | [യേശുവിന്‍ ക്രൂശിന്‍ കീഴെ ഞാന്‍ നിര്‍ഭയനത്രേ] |
Composer: | Frederick Charles Maker |
Media: | MIDI file |
1 യേശുവിന്‍ ക്രൂശിന്‍ കീഴെ ഞാന്‍ നിര്‍ഭയനത്രേ
ഈ പാഴ്മരുവില്‍ പാറ പോല്‍ തണല്‍ നല്‍കുമതു
വനാന്തരേ ഭവനം പോല്‍, യാത്രയില്‍ വിശ്രമം
ഉച്ച വെയിലും, ഭാരവും അലട്ടില്ലേതുമേ
2 സന്തോഷം ശാന്തി തിങ്ങും അഭയമാണതു
സ്വര്‍ഗ്ഗസന്തോഷം നീതിയും സംഗമിക്കുന്നതാല്‍
യാക്കോബിന്‍ സ്വപ്ന ഏണിപോല്‍ വിണ്ണെത്തുമേയതു
രക്ഷകന്‍ ക്രൂശു വിണ്ണിലേക്കുയര്‍ന്നു നില്‍ക്കുന്നു.
3 ക്രൂശിന്‍ നിഴലിന്‍ കീഴെ കാണുന്നു കല്ലറ
ഇരുള്‍ നിറഞ്ഞ ഗര്‍ത്തം പോല്‍ അഗാധമാണതു
രക്ഷിപ്പാന്‍ ശക്തനയതാ കുരിശ്ശിന്‍ കരങ്ങള്‍
നിത്യ മരണത്തില്‍ നിന്നും രക്ഷിപ്പാന്‍ കാവലായ്
4 യേശുവിന്‍ ക്രൂശില്‍ കാണും ഞാന്‍ ഏതു നേരത്തും
എനിയ്ക്കു വേണ്ടി പ്രാണനെ വെടിയും നാഥനേ
ഹൃദയം നൊന്തു കണ്ണീരാല്‍ അനുതപിക്കും ഞാന്‍
അയോഗ്യനാകുമെന്നെ താന്‍ വീണ്ടെടുത്തതിനാല്‍
5 ക്രൂശ്ശിന്‍ നിഴലെനിക്കു അഭയമാണെന്നും
തന്‍ മുഖശോഭയല്ലാതെ വേണ്ടായേ വേറൊന്നും
ലൌകീകമായതെല്ലാമേ നഷ്ടമെന്നെണ്ണുന്നേന്‍
പാപിയാമെനിക്കെന്നേക്കും മഹത്വം ക്രൂശ്ശിന്മേല്‍
Text Information | |
---|---|
First Line: | യേശുവിന്‍ ക്രൂശിന്‍ കീഴെ ഞാന്‍ നിര്‍ഭയനത്രേ |
Title: | യേശുവിന്‍ ക്രൂശിന്‍ കീഴെ ഞാന്‍ നിര്‍ഭയനത്രേ |
English Title: | Beneath the cross of Jesus |
Author: | Elizabeth Cecelia Clephane |
Translator: | Simon Zachariah |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [യേശുവിന്‍ ക്രൂശിന്‍ കീഴെ ഞാന്‍ നിര്‍ഭയനത്രേ] |
Composer: | Frederick Charles Maker (1881) |
Key: | D♭ Major |
Copyright: | Public Domain |