Go Ad-Free
If you regularly use Hymnary.org, enhance your experience with Hymnary Pro—ad-free browsing plus powerful tools for planning, discovery and customization.
| 15039 | The Cyber Hymnal#15040 | 15041 |
| Text: | സ്തോത്രം നാഥാ! സര്‍വ്വഭൂമിയിന്‍ സൃഷ്ടാവാം രാജാ |
| Author: | Joachim Neander |
| Translator (English): | Catherine Winkworth |
| Translator (Malayalam): | Simon Zachariah |
| Tune: | LOBE DEN HERREN |
| Media: | MIDI file |
1 സ്തോത്രം നാഥാ! സര്‍വ്വഭൂമിയിന്‍ സൃഷ്ടാവാം രാജാ,
രക്ഷയ്ക്കും ശക്തിയ്ക്കും, വാഴ്ത്തവനെ എന്‍ മനമേ
കേള്‍ക്കുന്നോരേ, തന് ആലയെ വരുവിന്‍
ആനന്ദാല്‍ ആരാധിച്ചീടാം.
2 സ്തോത്രം നാഥാ! സര്‍വ്വം ഭരിച്ചു വാഴുന്ന നാഥാ,
തന് ചിറകിന് കീഴെ സൌഖ്യമായ് പാര്ത്തീടുന്നോനേ
കാണുന്നില്ലേ, നിന്നുടെ ആവശ്യങ്ങള്‍
നിറവേറ്റുന്നു തന് വാഴ്വാല്
3 സ്തോത്രം നാഥാ! നമ്മെ അത്ഭുതാല്‍ നിര്‍മ്മിച്ചവനെ
ശക്തിബലം നല്കി വീണിടാതെ പാലിച്ചോനെ
ദുഖത്തിലും ആവശ്യവേളയിലും
തന് ചിറകില്‍ മറച്ചില്ലേ
4 സ്തോത്രം നാഥാ! അഭിവൃദ്ധിയാല്‍ പോഷിപ്പിച്ചോനെ,
തന് കരുണ എന്നെ നിശ്ചയം പിന്തുടര്ന്നീടും
ധ്യാനിക്കുവിന്‍! തന്നാല്‍ അസാധ്യമെന്തു?
തന് സ്നേഹത്താല്‍ മറയ്ക്കുമ്പോള്‍
5 സ്തോത്രം നാഥാ! കൊടുങ്കാറ്റും വന്‍ പോരും വരുമ്പോള്‍,
ശത്രുവിന്നസ്ത്രങ്ങള്‍ എന്‍ ചുറ്റും പറന്നീടുമ്പോള്‍
തടുക്കും താന്‍, നല്‍കും തന് സമാധാനം
വന്‍ കാറ്റിലും ചുഴിയിലും
6 സ്തോത്രം നാഥാ! മുറ്റുംപാപാകന്ധകാരം വരുമ്പോള്‍
ദുഷ്ടതയേറുമ്പോള്, നീതിമാന്മാര് പതറുമ്പോള്‍
നിന് പ്രഭയാല്‍ ഇരുട്ടകറ്റീടുമ്പോള്
ശുദ്ധര്‍ നിന്നെ വാഴ്ത്തീടുമ്പോള്‍
7 സ്തോത്രം നാഥാ! നിന്നെഎന്നുള്ളം സ്തുതിച്ചീടുമ്പോള്‍
സൃഷ്ടിഗണങ്ങളെ വന്നു കൂടി സ്തുതിച്ചാര്പ്പിന്
എല്ലാ നാവും, ആമ്മേന്‍ എന്നാര്ത്തീടട്ടെ
ആനന്ദാല്‍ വണങ്ങിടട്ടെ
| Text Information | |
|---|---|
| First Line: | സ്തോത്രം നാഥാ! സര്‍വ്വഭൂമിയിന്‍ സൃഷ്ടാവാം രാജാ |
| Title: | സ്തോത്രം നാഥാ! സര്‍വ്വഭൂമിയിന്‍ സൃഷ്ടാവാം രാജാ |
| English Title: | Praise to the Lord, the Almighty, the king of creation |
| Author: | Joachim Neander |
| Translator (English): | Catherine Winkworth |
| Translator (Malayalam): | Simon Zachariah |
| Meter: | 14.14.4.7.8 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | LOBE DEN HERREN |
| Meter: | 14.14.4.7.8 |
| Key: | G Major or modal |
| Source: | Stralsund Gesangbuch, 1665 |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |