Go Ad-Free
If you regularly use Hymnary.org, you might benefit from eliminating ads. Consider buying a subscription.
14568 | The Cyber Hymnal#14569 | 14570 |
Text: | കഷ്ടമായ് നിന്ദയായ്, ദൂരെയാ കുന്നിന്മേൽ |
Author: | George Bennard |
Translator: | Simon Zachariah |
Tune: | [കഷ്ടമായ് നിന്ദയായ്, ദൂരെയാ കുന്നിന്മേൽ] |
Composer: | George Bennard |
Media: | MIDI file |
1 കഷ്ടമായ് നിന്ദയായ്, ദൂരെയാ കുന്നിന്മേൽ
കാണ്മൂനാം ആ പാഴ് ക്രൂശതിനെ.
സ്നേഹിപ്പൂ അതിനെ, സർവ്വത്തിൽ സർവ്വമായ്
രക്ഷിപ്പതു വൻ പാപികളെ
പല്ലവി:
പ്രശംസിക്കും ഞാൻ പാഴ് ക്രൂശതിൽ
വെടിയും മഹത്വമെല്ലാംഞാൻ
പാഴ് ക്രൂശതിൽ ചേർന്നിരിക്കും
കിരീടം ഞാൻ പ്രാപിപ്പോളം [പല്ലവി]
2 ലോകത്തിൻ നിന്ദയാം ജീർണ്ണമാം ക്രൂശതോ
ആകർഷിക്കുന്നതേറ്റമെന്നെ
കാൽവറി കുന്നതിൽ, എൻ പാപം പോക്കാനായ്
യാഗമായ് ദൈവ കുഞ്ഞാടായോൻ [പല്ലവി]
3 പാഴ് ക്രൂശിൽ കാണ്മൂ ഞാൻ, ദിവ്യമാം ചോരയെ
അത്യത്ഭുതമാം തൻ സ്നേഹത്തെ
എന്നെ വീണ്ടീടുവാൻ എൻ പാപം മോചിപ്പാൻ
മരിച്ചവൻ ആ പാഴ് ക്രൂശതിൽ [പല്ലവി]
4 പാഴ് ക്രൂശിൻ സാക്ഷിയായ് പാർക്കും വിശ്വസ്തനായ്
സന്തോഷമായ് ഞാൻ ഏൽക്കും നിന്ദ
അന്നൊരു നാളതിൽ എന്നെ ചേർത്തീടുമേ
മഹത്വമെനിക്കേകീടുമേ [പല്ലവി]
Text Information | |
---|---|
First Line: | കഷ്ടമായ് നിന്ദയായ്, ദൂരെയാ കുന്നിന്മേൽ |
Title: | കഷ്ടമായ് നിന്ദയായ്, ദൂരെയാ കുന്നിന്മേൽ |
English Title: | On a hill far away stood an old rugged cross |
Author: | George Bennard |
Translator: | Simon Zachariah |
Refrain First Line: | പ്രശംസിക്കും ഞാൻ പാഴ് ക്രൂശതിൽ |
Language: | Malayalam |
Copyright: | Public Domain |
Tune Information | |
---|---|
Name: | [കഷ്ടമായ് നിന്ദയായ്, ദൂരെയാ കുന്നിന്മേൽ] |
Composer: | George Bennard |
Key: | B♭ Major |
Copyright: | Public Domain |