| 14592 | The Cyber Hymnal#14593 | 14594 |
| Text: | ക്രിസ്തു മൂലം ദൈവ രാജ്യം ലോകത്തില്‍ പ്രത്യക്ഷമായ് |
| Author: | Volbrecht Nagel |
| Tune: | HANSON PLACE |
| Composer: | Robert Lowry |
| Media: | MIDI file |
1 ക്രിസ്തു മൂലം ദൈവ രാജ്യം ലോകത്തില്‍ പ്രത്യക്ഷമായ്
വിശ്വസിക്കത്തക്ക വാക്യം ഇത് സര്‍വ മര്‍ത്യര്‍ക്കായ്
ദൈവരാജ്യം സമാധാനം സന്തോഷം അത് നീതിയും ശുദ്ധിയും
പുത്രന്‍ മൂലം സൌജന്യദാനം താഴ്മ-യുള്ളെല്ലാവര്‍ക്കും
2 സാത്താന്‍ രാജന്‍ സേവയിങ്കല്‍ ഇല്ലാ-യൊരു ലാഭവും
ആത്മനഷ്ടം ഇഹത്തിങ്കല്‍ പിന്നെ നിത്യശാപവും
3 ആദാം മൂലം വന്ന ശാപം പുത്രന്‍ മൂലം തീര്‍ന്നെല്ലാം
സര്‍പ്പം ലോകം ജഡം പാപം ഇവയെല്ലാം ജയിക്കാം
4 പാപശക്തി അഴിഞ്ഞീടും പുത്രന്‍ രക്തശക്തിയാല്‍
ഉള്ളമെല്ലാം നിറഞ്ഞീടും ദൈവാത്മാവിന്‍ സ്നേഹത്താല്‍
5 രാജ്യക്കാരില്‍ ഗുരുനാഥന്‍ അതു ദൈവാത്മാവു താന്‍
യേശുവിലെ ജീവപാത ഏവനും കണ്ട-റിവാന്‍
6 സത്യപ്രജകളെല്ലാരും രാജകീയകുലമാം
ദൈവ സന്നിധിയില്‍ വാഴും ഇവര്‍ പുരോഹിതന്മാര്‍
7 നിത്യജീവന്‍ ഇഹത്തിങ്കല്‍ ദേഹിക്കനുഭവം ആം
ദേഹം കര്‍ത്തന്‍ വരവിങ്കല്‍ പ്രാപിക്കും രൂപാന്തരം
8 തുറന്നിരിക്കുന്നു സ്വര്‍ഗ്ഗം താതനോടു അടുക്കാം
ദൈവദൂതന്മാരിന്‍ വര്‍ഗ്ഗം സേവക്കായോരുക്കമാം
9 ദൈവമേ നിന്‍ സ്വര്‍ഗ്ഗരാജ്യം വന്നതാലെ വന്ദനം
നിന്റെ ജനത്തിന്‍ സൌഭാഗ്യം പ-റഞ്ഞുതീരാത്തതാം
| Text Information | |
|---|---|
| First Line: | ക്രിസ്തു മൂലം ദൈവ രാജ്യം ലോകത്തില്‍ പ്രത്യക്ഷമായ് |
| Title: | ക്രിസ്തു മൂലം ദൈവ രാജ്യം ലോകത്തില്‍ പ്രത്യക്ഷമായ് |
| Author: | Volbrecht Nagel |
| Refrain First Line: | ദൈവരാജ്യം സമാധാനം സന്തോഷം അത് നീതിയും ശുദ്ധിയും |
| Meter: | 87.887 refrain |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | HANSON PLACE |
| Composer: | Robert Lowry (1864) |
| Meter: | 87.887 refrain |
| Key: | D Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |