Browse Texts

In:texts

Planning worship? Check out our sister site, ZeteoSearch.org, for 20+ additional resources related to your search.
Showing 211 - 220 of 9,199Results Per Page: 102050
TextAudio

ദൈവഹിതം അനുസരിക്കുന്നതു

Author: Unknown Appears in 1 hymnal First Line: ദൈവഹിതം അനുസരിക്കുന്നതു സർവ്വബലികളേക്കാളഹോ! Refrain First Line: കർത്തനേ പൂർണ്ണമായ്, ചിന്ത, വാക്കു, ക്രിയയാലുമേ Lyrics: 1 ദൈവഹിതം അനുസരിക്കുന്നതു സർവ്വബലികളേക്കാളഹോ! ഏറ്റം നല്ലാരാധനായതുപോലെ മറ്റുപാസനയില്ല നൂനം! പല്ലവി: കർത്തനേ പൂർണ്ണമായ്, ചിന്ത, വാക്കു, ക്രിയയാലുമേ സന്തതം നിന്നെ അനുസരിച്ചീടാൻ നിൻ തുണ നൽകെനിക്കു സദാ 2 യേശു രക്ഷകൻ ദൈവേഷ്ടം അതിന്നു ക്രൂശിലെ മരണത്തോളവും അനുസരിച്ചു: അവനെ സതതം അനുസരിക്ക എൻ മനമേ! [പല്ലവി] 3 വേദവാക്യങ്ങൾ എല്ലാ ദിവസവും ശോധന ചെയ്തു വിശുദ്ധമാം ദൈവഹിതം സർവ്വകാര്യങ്ങളിലും ചെയ്‌വോർക്കെല്ലാം ശുഭം സർവ്വദാ- [പല്ലവി] 4 അനുസരിപ്പോർക്കു ദൈവം തന്നാത്മദാനത്തെ നൽകുന്നു നിറവായ് സർവ്വ വൈരികളെയും ജയിച്ചവർ ജീവനിൽ വാണിടുന്നു സദാ! [പല്ലവി] 5 അനുസരിക്കുന്നോർ ദൈവമക്കളായ് ദിനവും കൃപയിൽ വളരും ദൈവത്തോടു ചോദിച്ചീടുന്നതെല്ലാം സർവ്വദാ ലഭിക്കും അവർക്കു! [പല്ലവി] 6 പുഷ്ടിയുള്ള ഗോതമ്പുകൊണ്ടവരെ മൃഷ്ടമായ പോഷിപ്പിക്കുമവൻ പാറയിൽ നിന്നുള്ള തേനിനാൽ ദിനം തോറുമേ തൃപ്തരാകും അവർ. [പല്ലവി] Used With Tune: [ദൈവഹിതം അനുസരിക്കുന്നതു സർവ്വബലികളേക്കാളഹോ!]

ദൈവം കാത്തീടുമേ നിങ്ങളെ

Author: Civilla D. Martin; Simon Zachariah Appears in 1 hymnal First Line: ദൈവം കാത്തീടുമേ നിങ്ങളെ (Daivaṁ kāttīṭumē niṅṅaḷe) Refrain First Line: കാത്തീടും നിങ്ങളെ
TextAudio

ദൈവം നയിച്ചിസ്രായേൽ മുന്നോട്ടു!

Author: William Grum; Simon Zachariah Appears in 1 hymnal First Line: ദൈ-വം നയിച്ചിസ്രായേൽ മുന്നോട്ടു! Refrain First Line: ജ-യം വരുന്നിതാ!, ജയം വരുന്നിതാ! Lyrics: 1 ദൈ-വം നയിച്ചിസ്രായേൽ മുന്നോട്ടു! യെ-രീഹോവിൻ ചുറ്റുമായ് ശാ-ന്ത-മായ് ദൈവത്തിൽ വിശ്വാസം ജയത്തിൻ ധ്വനി! വിശ്വാസത്താൽ ജയം അവർ മുന്നിൽ! പല്ലവി: ജ-യം വരുന്നിതാ!, ജയം വരുന്നിതാ! യേശുരക്തത്താൽ ജ-യം വരുന്നിതാ! തന്നിൽ ആശ്രയിച്ചാൽ, വിജയ ധ്വനി! വിശ്വാസത്താൽ ജയം അവർ മുന്നിൽ! 2 ദാവീദിൻ കവിണയും കല്ലഞ്ചും നേരിട്ടന്നു നേർക്കു നേർ ഗോ-ല്ല്യാ-ത്തെ ദൈവ വാക്കിൽ തന്റെ ആശ്രയം വെച്ചു വിശ്വാസത്താൽ ജയം അവൻ കണ്ടു! [പല്ലവി] 3 മൂന്നു നേരം പ്രാർത്ഥിച്ചു ദാ-നീ-യേൽ പിന്നെ സിംഹഗുഹയിൽ ശാ-ന്ത-നായ് ദൈവഭയം തന്റെ ആമയം നീക്കി വിശ്വാസത്താൽ ജയം അവൻ കണ്ടു! [പല്ലവി] 4 ലോക ചിന്ത മുറ്റും എന്നെ വ-ല-ച്ചാൽ രക്ഷക്കായി പിന്നെ ഞാൻ യാ-ചി-ച്ചാൽ മരണത്തിൽ നിന്നും എന്നെ രക്ഷിക്കും വിശ്വാസത്താൽ ഞാൻ ജയം കണ്ടിടും! [പല്ലവി] 5 സ്വർഗ്ഗ ദേശേ പോയവർ പ-ണ്ട-ങ്ങു മരണ-നദി തീരെ നി-ന്ന-പ്പോൾ ദൈവ ആശ്രയത്താൽ ധൈര്യം പ്രാപിച്ചു വിശ്വാസത്താൽ ജയം ക-ണ്ട-ന്നവർ! [പല്ലവി] Used With Tune: [ദൈ-വം നയിച്ചിസ്രായേൽ മുന്നോട്ടു!]
TextAudio

ദൈവം തൻ വൻ ദീപസ്തംഭം

Author: Philip P. Bliss; Simon Zachariah Meter: 8.7.8.7 D Appears in 2 hymnals First Line: പോയ് ദുഃഖമട-ക്ക ലോകം തുണയ്ക്കാ Lyrics: 1 പോയ് ദുഃഖമട-ക്ക ലോകം തുണയ്ക്കാ, ആ-ഴത്തിൽ അട-ക്ക, നീ ഭദ്രമാക്ക. ശാ-ന്തമായ് ചിന്തി-ക്ക രാ-വിന്നിരുട്ടിൽ, യേ-ശുവോടു ചൊൽ-ക താൻ വഴി കാട്ടും. 2 പോയ്‌ ചോല്ലേശുവോടു ദുഃഖമറിയും, പോയ്‌ ചോല്ലേശുവോടു ശാന്തിയരുളും. പോയ് ആസ്വദിച്ചീടൂ തൻ കിരണങ്ങൾ, താൻ ഭാരമകറ്റും, ചോല്ലേശുവോടു. 3 മാ-നസം നീറുന്നു വൻ ദുഃഖത്താലെ, പോയ് ആശ്വസിപ്പി-ക്ക ആ-ശയറ്റോരെ. പോയ് ദുഃഖമട-ക്കി ആ-ശ്വസിപ്പിക്ക, സ-ന്തോഷ കിരണം പ-ങ്കുവയ്ക്കുക. Used With Tune: ITHACA
TextAudio

ദൈവമേ ഈ ആണ്ടിനെ

Author: Lawrence Tuttiett; Unknown Meter: 7.5.7.5 D Appears in 1 hymnal Lyrics: 1 ദൈവമേ ഈ ആണ്ടിനെ പ്രതിഷ്ഠിക്കുന്നു എടുപ്പാൻ എൻ പങ്കിനെ കാത്തിരിക്കുന്നു ഇല്ലെനിക്കിതല്ലാതെ പ്രാർതഥന വേറെ മഹത്വമാക്കേണമേ! നിന്റെ നാമത്തെ. 2 കുട്ടി തന്റെ ഇഷ്ടം പോലെ ആഗ്രഹിക്കാമോ? താതൻ നന്മ അല്ലാതെ നിത്യം നൽകുമോ? തന്നതെല്ലാറ്റിനുമേ സ്തോത്രമെന്നുമേ മഹത്വമാക്കേണമേ! നിന്റെ നാമത്തെ. 3 ഇന്നും നീ സന്തോഷത്തെ എനിക്കു തന്നാൽ ഇമ്പമാം പ്രകാശത്തെ എന്മേൽ വീശിയാൽ എൻ ഹൃദയമെപ്പോഴും ചൊല്ലീടും ഇദം മഹത്വമാക്കേണമേ! നിന്റെ നാമത്തെ. 4 ക്രൂശു ഞാൻ എടുക്കുവാൻ നിൻ ഹിതം എങ്കിൽ ലാഭം നഷ്ടമാകുവാൻ സംഗതി എങ്കിൽ നിൻ പുത്രൻ ചൊന്നപോലെ എന്നും എന്നുള്ളിൽ മഹത്വമാക്കേണമേ! നിന്റെ നാമത്തെ. Used With Tune: FATHER, LET ME DEDICATE
TextAudio

ദൈവമേ നിൻ അറിവാലെ

Author: Mary Elizabeth Dobell Maxwell; Volbrecht Nagel Appears in 1 hymnal First Line: ദൈവമേ നിൻ അറിവാലെ ഹൃദയം നിറക്കുകെ Refrain First Line: ദൈവജ്ഞാനം ശ്രേഷ്ഠ ദാനം ഭക്തൻ സത്യ സമ്പത്തും Lyrics: 1 ദൈവമേ നിൻ അറിവാലെ ഹൃദയം നിറക്കുകെ ജീവനാം നിൻ കൃപയാലെ- ആത്മ-കണ്‍ തുറക്കുകേ പല്ലവി: ദൈവജ്ഞാനം ശ്രേഷ്ഠ ദാനം ഭക്തൻ സത്യ സമ്പത്തും വാഞ്ചിക്കേണം, കെഞ്ചിടേണം ക്രിസ്തുവിങ്കൽ കണ്ടെത്തും 2 ഒരു ബാലൻ തന്റെ പാത നിർമ്മലമാക്കീടുവാൻ കരുതേണം നിൻ പ്രമാണം കേട്ടു കാത്തു സൂക്ഷിപ്പാൻ [പല്ലവി] 3 തേടിയൊരു ശലമോനും ഈ നിക്ഷേപം ദർശ്ശനെ നേടി കർത്തൻ സുപ്രസാദം കേട്ടു തൻ രഹസ്യത്തെ [പല്ലവി] 4 ദൈവ ഭക്തർക്കടിസ്ഥാനം സത്യത്തിൻ പ്രകാശനം ജീവശക്തി അതിൻ ദാനം സത്യത്തിൻ പ്രകാശനം [പല്ലവി] 5 നടക്കുമ്പോൾ ഇടറാതെ ജ്ഞാനം, കാൽകൾ സൂക്ഷിക്കും കിടക്കുമ്പോൾ കൈവിടാതെ ചുറ്റും കാവൽ നിന്നീടും [പല്ലവി] 6 മണ്ണും പൊന്നും നീങ്ങിപ്പോകും കണ്ണിൻ മോഹം നീങ്ങുമെ വിണ്ണിൻ ദാനം ആത്മജ്ഞാനം നിലനിൽക്കും എന്നുമേ [പല്ലവി] 7 ദൈവമേ നിൻ വെളിപ്പാടിൻ ആത്മാവിങ്ങു നൽകുകെ നിൻപ്രകശം അവകാശം ആക്കുവാൻ തന്നരുൾക. [പല്ലവി Used With Tune: [ദൈവമേ നിൻ അറിവാലെ ഹൃദയം നിറക്കുകെ]
TextAudio

ദൈവമേ നിൻ സ്നേഹത്തോടെ

Author: John Fawcett; Simon Zachariah Meter: 8.7.8.7.8.7 Appears in 1 hymnal Lyrics: 1 ദൈവമേ നിൻ സ്നേഹത്തോടെ ഞങ്ങളെ വിട്ടയക്ക നിന്റെ സമാധാനം തന്നു ഇപ്പോൾ അനുഗ്രഹിക്ക യാത്രക്കാരാം യാത്രക്കാരാം ഞങ്ങളെ തണുപ്പിക്ക 2 സുവിശേഷ സ്വരത്തിന്നായ് നീ മഹത്വപ്പെടട്ടെ; നിന്റെ രക്ഷയുടെ ഫലം ഞങ്ങളിൽ വർദ്ധിക്കട്ടെ; എന്നെന്നേക്കും എന്നെന്നേക്കും ഞങ്ങളിൽ നീ വസിക്ക. 3 *നിന്റെ സ്നേഹവിളി കേട്ടു ലോകത്തെ വിട്ടോടുവാൻ, മരണത്താലെ വേർപെട്ടാലും നിൻ പാതെ ചെല്ലാൻ കൃപ താ എന്നും വാഴാൻ എന്നും വാഴാൻ നിൻ കൂടെന്നും എന്നേക്കും Used With Tune: DISMISSAL
TextAudio

ദൈവമേ സ്നേഹ രൂപനെ- എന്നെ നീ തള്ളീടല്ലേ

Author: K. P. Philip Appears in 1 hymnal Lyrics: 1 ദൈവമേ സ്നേഹ രൂപനെ- എന്നെ നീ തള്ളീടല്ലേ സന്താപത്താല്‍ വിളിക്കുന്നെ- ദോഷിയെ രക്ഷിക്കണേ 2 നിന്റെ സ്നേഹമറിഞ്ഞിട്ടും- നിന്നെ സ്നേഹിച്ചില്ലേ ഞാന്‍ തന്നിഷ്ടനായ് നടന്നുപോയ്‌- നീക്കണേ എന്‍ പാപത്തെ 3 ഈ ലോകത്തിന്‍ സുഖങ്ങളെ- തേടിപ്പോയ് ഞാന്‍ ആര്‍ത്തിയാല്‍ സ്വര്‍ലോകഭാഗ്യം പിന്‍തള്ളി- ഭോഷത്വം ഞാന്‍ കാണിച്ചു. 4 സത്യമല്ലാത്ത വാക്കുകള്‍- ശങ്കയെന്ന്യേ ഓതി ഞാന്‍ നീതിയല്ലാത്ത ക്രിയകള്‍- ദയകൂടാതെ ചെയ്തു ഞാന്‍ 5 അശുദ്ധമായ ചിന്തകള്‍- മലിനമായ കാഴ്ചകള്‍ അശുദ്ധമാക്കി മാനസം- അന്ധമാക്കി കണ്‍കളെ 6 മോഹങ്ങള്‍ സാധിച്ചീടുവാന്‍- കൌശലം പ്രയോഗിച്ചു മഹാനെന്നു നിരൂപിച്ചു -നിന്ദാപാത്രമായിപ്പോയ് 7 മതിമറന്നു നിഗളിച്ചു -സുഖങ്ങള്‍ പെരുകി വന്നപ്പോള്‍ അതിന്‍ ഫലത്താല്‍ വീണു പോയ്‌- ലജ്ജിക്കുന്നു നീചന്‍ ഞാന്‍ 8 കഷ്ടതകള്‍ ധാരാളം ഞാന്‍- ചുറ്റുപാടും കണ്ടിട്ടും ഒട്ടും കാരുണ്യം ഇല്ലാതെ- സ്വാര്‍ത്ഥം മാത്രം പ്രവര്‍ത്തിച്ചു. 9 ഇപ്പോഴിതാ നിന്‍ പാദത്തില്‍- കുമ്പിടുന്നു ഏഴ ഞാന്‍ ഉള്‍പ്പൂവിനെ ശുദ്ധി ചെയ്തു- ജീവിപ്പിക്ക ദോഷിയെ Used With Tune: [ദൈവമേ സ്നേഹ രൂപനെ- എന്നെ നീ തള്ളീടല്ലേ]
TextAudio

ദൈവസമാധാനം ഇമ്പ നദി പോല്‍

Author: Frances R. Havergal; Thomas Koshy Meter: 11.11.11 D Appears in 1 hymnal Refrain First Line: സ്ഥിരവാസത്താലെ പൂര്‍ണ്ണാനുഗ്രഹം Lyrics: 1 ദൈവസമാധാനം ഇമ്പ നദി പോല്‍ അന്‍പോടൊഴുകുന്നു ശീഘ്രഗതിയായ് നിറഞ്ഞൊഴുകുന്നു ആഴമായെങ്ങും വിരഞ്ഞതിലേവം എല്ലാ ദിനവും പല്ലവി: സ്ഥിരവാസത്താലെ പൂര്‍ണ്ണാനുഗ്രഹം തിരുമൊഴിയാലെ സമ്പൂര്‍ണ്ണാശ്വാസം 2 ഉള്ളംകയ്യിലെന്നെ മറയ്ക്കുന്നു താന്‍ ശത്രു ഭയം തീരെ ഇല്ലിനി മേലാല്‍ ചഞ്ചലമെന്നിയെ കാക്കുന്നവിടെ ഒന്നുമെന്നാത്മാവേ തൊടാനില്ലില്ലേ- [പല്ലവി] 3 സൂര്യ ഘടികാരം തന്നില്‍ തിരിയും ച്ഛായ പോല്‍ വിചാരം തുമ്പം സര്‍വ്വവും സ്നേഹസൂര്യനാലെ തോന്നുംച്ഛായയാം പൂര്‍ണ്ണമനസ്സാലെ തന്നില്‍ ചേര്‍ന്നിടാം [പല്ലവി] Used With Tune: WYE VALLEY
TextAudio

ദൈവസ്നേഹം പോലെ വേറെ സ്നേഹം ഇല്ലഹോ!

Author: K. P. Philip Appears in 1 hymnal First Line: അബ്ബാ! താതാ! എന്നു ഞങ്ങള്‍ Lyrics: പല്ലവി: ദൈവസ്നേഹം പോലെ വേറെ സ്നേഹം ഇല്ലഹോ! (2) ചരണങ്ങള്‍ 1 അബ്ബാ! താതാ! എന്നു ഞങ്ങള്‍ വിളിച്ചീടുവാന്‍ (2) അംബരവാസിയാം ദൈവം (2) പുത്രത്വം തന്നു- [പല്ലവി] 2 ജീവാഹാര പാനീയമാം പ്രാണനായകന്‍ (2) ജീവനറ്റ പാപികള്‍ക്കു(2) ജീവനെ തന്നു- [പല്ലവി] 3 നല്ലിടയനാകുന്നെന്നു വല്ലഭന്‍ ചൊല്ലി(2) ചെല്ലും ആടുകള്‍ തന്‍ പിമ്പേ (2) അല്ലല്‍ നീങ്ങിടാന്‍- [പല്ലവി] 4 സത്യ മുന്തിരി വള്ളിയാം പുത്രനാം ദൈവം(2) ചെത്തി ശുദ്ധമാക്കും ഫലം (2) അധികം കായ്പാന്‍- [പല്ലവി] 5 ആത്മാവാല്‍ ദൈവത്തിന്‍ സ്നേഹം പകര്‍ന്നു നമ്മില്‍ (2) നമ്മെ താന്‍ സ്നേഹിച്ച പോലെ (2) നമ്മള്‍ സ്നേഹിപ്പാന്‍- [പല്ലവി] Used With Tune: [അബ്ബാ! താതാ! എന്നു ഞങ്ങള്‍]

Pages


Export as CSV