Author: John H. Newman; Edward H. Bickersteth; Simon Zachariah Meter: 10.4.10.4.10.10 Appears in 1 hymnal First Line: എന്റെ സത്രത്തിൽ നിന്നും പുറപ്പെടും മുമ്പായി, എന്റെ Lyrics: 1 എൻ ദീപമേ! ഈ അന്ധകാരത്തിൽ നടത്തെന്നെ.
ഏരുന്നിരുൾ വീടും ദൂരത്തയ്യോ നടത്തെന്നെ!
കാക്കുകെൻ പാദം, ചോദിക്കുന്നില്ലേ;
ദൂരെ കാണ്മാൻ. ഒരടി പോരുമേ.
2 നടത്തെന്നെ എന്നിതുവരെ ഞാൻ യാചിച്ചില്ലേ!
കണ്ട വഴി ഞാൻ നടന്നേ! ഇന്നോ, നടത്തെന്നെ.
മോടി ഞാൻ തേടി ശങ്ക കൂടാതെ-
ഡംഭിയായേൻ, ഓർക്കല്ലേ മുൻ കാലം.
3 ഇന്നയോളം പാലിച്ച ദൈവമേ രാ പോവോളം,
കാടും, മേടും, വൻ കടൽ, ഇവയിൽ നടത്തെന്നെ.
ഞാൻ സ്നേഹിച്ചതാം ദൂതർ പുഞ്ചിരി,
വീണ്ടും കാണും, ഞാൻ ആ പ്രഭാതത്തിൽ!
4 അന്ത്യത്തോളം ഈ ലോക പാതയിൽ പാലിക്കുകേ
ശിശു സമം വിശ്വാസം പകർന്നു നിന്നിൽ ചേർക്ക
ലൌകീക പോരിൽ നിന്നും വിശ്രാമം
ഏകി എന്മേൽ നിത്യ ജീവൻ നൽക Used With Tune: LUX BENIGNA
എൻ ദീപമേ